Flash News

ആതിരമാരുടെ മതംമാറ്റത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമില്ല: എന്‍ഐഎ

ആതിരമാരുടെ മതംമാറ്റത്തിനു പിന്നില്‍ ആരുടെയും നിര്‍ബന്ധമില്ല: എന്‍ഐഎ
X

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ആതിരയുടെയും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ആതിരാ നമ്പ്യാരുടെയും മതംമാറ്റം ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെന്ന് എന്‍ഐഐ. ഹാദിയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ട് പേരെയും ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ഐഎ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളുടെ മതംമാറ്റത്തിനു പിന്നില്‍ ലൗ ജിഹാദാണെന്ന സംഘപരിവാര്‍ വാദം തെറ്റാണെന്നു തെളിയിക്കുന്നതാണ് ആതിരാ കേസുകളില്‍ ദേശിയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച കൊച്ചിയില്‍വെച്ചായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍ രണ്ട് പേരെയും ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികള്‍ പരിശോധിച്ച് വരികയാണെന്നും എന്‍ഐഎ പറഞ്ഞു.  കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 90 മിശ്രവിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തിലെ മിശ്രവിവാഹങ്ങളില്‍ ഹിന്ദു യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ച സംഭവങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.
Next Story

RELATED STORIES

Share it