ആതിരപ്പിള്ളി വനമേഖലയിലെ കാട്ടുതീ നിയന്ത്രണവിധേയമായി

ചാലക്കുടി: ആതിരപ്പിള്ളി വനമേഖലയിലെ പിള്ളപ്പാറ കമത്തിയില്‍ ഒരു ദിവസം താണ്ഡവമാടിയ കാട്ടുതീ നിയന്ത്രണ വിധേയമായി. 20 ഹെക്റ്ററോളം അടിക്കാടുകള്‍ കത്തിയമര്‍ന്ന തീപ്പിടിത്തം ചൊവ്വാഴ്ച രാവിലെ 10ഓടെയാണു തടയാനായത്. പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ബി അശോക് രാജിന്റെ നേതൃത്വത്തില്‍ 80ഓളം പേര്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ്  തീയണച്ചത്. ഫയര്‍ലൈന്‍ നിര്‍മിച്ചും പച്ചച്ചെടികളാല്‍ തല്ലിക്കെടുത്തിയുമായിരുന്നു രക്ഷാപ്രവര്‍ത്തനം. ട്രക്കിങ് ഇല്ലാത്ത പ്രദേശമായിട്ടും തീപ്പിടുത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തും.  ഇതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പോള്‍സണ്‍ സ്റ്റീഫന് പൊള്ളലേറ്റു. രണ്ടു ദിവസത്തോളം ചാലക്കുടിപ്പുഴയുടെ മറുകരയിലുള്ള എറണാകുളം ജില്ലയില്‍ വാഴച്ചാല്‍ ഡിവിഷനില്‍പ്പെട്ട വനാന്തരത്തിലും കാട്ടുതീ പടര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it