Flash News

'ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തവര്‍ വികസനശത്രുക്കള്‍'



തൃശൂര്‍: ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തവര്‍ വികസനശത്രുക്കളാണെന്ന് സമൂഹം മുദ്രകുത്തുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഭാരത് ജനറല്‍ കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികള്‍ ഭരിക്കുക എന്നതിനപ്പുറം ജനങ്ങളുടെ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിറകെ നടക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഉലകംചുറ്റും വാലിഭനായ നരേന്ദ്രമോദി ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അതിനുള്ള കോപ്പുകൂട്ടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍, അഡ്വ. എ ഡി ബെന്നി,  വര്‍ഗീസ്,  ജോര്‍ജ്, ബിജു വിശ്വം, ഷൈന്‍ സെബാസ്റ്റ്യന്‍, അനില്‍, സംബന്ധിച്ചു.
Next Story

RELATED STORIES

Share it