ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുന്നു

കല്‍പ്പറ്റ: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. അഭിപ്രായ സമന്വയമില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ജലസംഭരണിയിലെ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങള്‍ പലപ്പോഴും പദ്ധതികളെ പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാനത്ത് 24 ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതികള്‍ ഇവിടെ വിവാദങ്ങളില്‍ കുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it