ആതിരപ്പിള്ളി:ആശങ്ക വേണ്ടെന്ന് വിഎസ്

 പാലക്കാട്: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷമായിരിക്കെ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്‍. വിഷയത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ജനവിരുദ്ധമായി യാതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യില്ലെന്നും വിഎസ് പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തേ മുന്നോട്ടുപോവുകയുള്ളൂ. ജനവിരുദ്ധമായ നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിഎസ് വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയത്.
Next Story

RELATED STORIES

Share it