Flash News

ആണ്‍കുഞ്ഞ് പിറക്കാന്‍ പാഠപുസ്തകത്തില്‍ ആയുര്‍വേദ അനുഷ്ഠാനം



മുംബൈ: മഹാരാഷ്ട്ര ആരോഗ്യ സര്‍വകലാശാലയിലെ ബിഎഎംഎസ് മൂന്നാംവര്‍ഷ പാഠപുസ്തകത്തില്‍ സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ആര്‍എസ്എസും സാമൂഹികപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം.രണ്ടുമണി ഉഴുന്നുപരിപ്പ്, രണ്ടുമണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ചുചേര്‍ത്ത് കഴിക്കുക, വെള്ളിയോ സ്വര്‍ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിക്കുക തുടങ്ങിയ വിദ്യകളാണ് ആണ്‍കുഞ്ഞുണ്ടാവാന്‍ പാഠപുസ്തകത്തില്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത് നടപ്പാക്കുന്ന ജില്ലാ തല സംവിധാനത്തിലെ അംഗമായ ഗണേഷ് ബോര്‍ഹാഡെയാണ് വിഷയം പുറത്തുകൊണ്ടുവന്നത്. പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് കത്തയച്ചതായി ബോര്‍ഹാഡെ അറിയിച്ചു.
Next Story

RELATED STORIES

Share it