Second edit

ആണവ സുരക്ഷ

ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി അണ്വായുധങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആണവ ബോംബ് കൈവശം വയ്ക്കുന്നവര്‍ മാത്രമല്ല ലോകത്തിന് ഭീഷണിയാവുന്നത്. ആയുധനിര്‍മാണത്തിന് ഉപയോഗിക്കാവുന്നവിധം ആണവസാമഗ്രികള്‍ കൈവശം വയ്ക്കുന്നവരും അതു വില്‍പന നടത്തുന്നവരും ഭീഷണി തന്നെ.ലോകത്ത് ആണവക്കരിഞ്ചന്ത സജീവമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അണ്വായുധത്തില്‍ താല്‍പര്യമുള്ള രാജ്യങ്ങളും പ്രസ്ഥാനങ്ങളും ധാരാളം. അവര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചുകൊടുക്കാന്‍ തയ്യാറുള്ള സംഘങ്ങളും സജീവം. സര്‍വകലാശാലാ ലബോറട്ടറികളിലും ആശുപത്രികളിലും അടക്കം ഇത്തരം ആണവസാമഗ്രികള്‍ ധാരാളമുണ്ടുതാനും. അതില്‍ പലതും മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാവുന്നവിധത്തിലാണെന്ന് ഈ രംഗത്തെ വിദഗ്ധരുടെ സംഘടനയായ ന്യൂക്ലിയര്‍ ത്രെറ്റ് ഇനീഷ്യേറ്റീവ് ചൂണ്ടിക്കാണിക്കുന്നു. മോഷ്ടാക്കളേക്കാള്‍ വലിയ ഭീഷണി സൈബര്‍ ആക്രമണകാരികളാണ്. വിദൂരത്തു നിന്ന് ആണവകേന്ദ്രങ്ങളെ ആക്രമിക്കാന്‍ അവര്‍ക്കു കഴിയും. ഏതാനും വര്‍ഷം മുമ്പ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനിലെ നഥാന്‍സ് ആണവനിലയത്തിനെതിരേ ഇത്തരമൊരു ആക്രമണം നടത്തിയിരുന്നു. ഒളിംപിക്‌സ് ഗെയിംസ് എന്നായിരുന്നു പദ്ധതിയുടെ പേര്. ഇറാന്റെ സുരക്ഷിതമായ സംവിധാനങ്ങളെ മറികടന്ന് അവരുടെ കംപ്യൂട്ടറുകളെ ആക്രമിക്കുകയായിരുന്നു പദ്ധതി. ആക്രമണം വിജയമായിരുന്നു എന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.
Next Story

RELATED STORIES

Share it