Flash News

ആണവ ഭീഷണിയുണ്ടായാല്‍ മാത്രമെ ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ

ആണവ ഭീഷണിയുണ്ടായാല്‍ മാത്രമെ ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ
X
Kim Jong Un

[related]രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ മറ്റൊരു ആണവ ഭീഷണി വന്നാല്‍ മാത്രമെ രാജ്യം ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ. ആണവ നിര്‍വ്യാപന നയം തന്റെ രാജ്യം പിന്തുടരുമെന്ന് രാജ്യത്തെ പരമോന്നത നേതാവ് കിം ജോങ്ക് ഉന്‍ പറഞ്ഞു. രാജ്യം ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കില്ല. ശ്ത്രു രാജ്യങ്ങളുമായുള്ള ബന്ധം ഉത്തര കൊറിയ മെച്ചപ്പെടുത്തും. ജനുവരി 9ന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മനോഹരവും ആവേശജനകവുമായിരുന്നുവെന്നും കിം അവകാശപ്പെട്ടു. ഇത് ഉത്തരകൊറിയയുടെ നാലാം ആണവ പരീക്ഷണമായിരുന്നു. അഞ്ചാം ആണവ പരീക്ഷണത്തിന് രാജ്യം സജ്ജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it