World

ആണവ പരീക്ഷണങ്ങളിലേക്ക് നയിച്ചത് ഇന്ത്യയുടെ നടപടികള്‍: പാകിസ്താന്‍

ഇസ്‌ലാമാബാദ്:  1998ലെ ആണ്വായുധ പരീക്ഷണങ്ങളിലേക്കു നയിച്ചത് ഇന്ത്യയുടെ നടപടികളെന്നു പാകിസ്താന്‍. 1998 മെയ് 28ന് നടത്തിയ ആണവ പരീക്ഷണങ്ങളുടെ 20ാം വാര്‍ഷിക ദിനത്തിലാണു പാക് വിദേശകാര്യ പ്രതിനിധി മുഹമ്മദ് ഫൈസലിന്റെ പ്രസ്താവന.
1998 മെയ് മാസം ഇന്ത്യ പൊക്രാനില്‍ ആണവ ബോംബ് പരീക്ഷണം നടത്തി. ഇതു ഭീഷണിയായി കണ്ടാണ് പാകിസ്താനും ആണവ പരീക്ഷണം നടത്തിയത്. സൗത്ത് ഏഷ്യയെ ആണവ വിമുക്തമാക്കുക എന്ന ലക്ഷ്യം തകര്‍ക്കുന്നതായിരുന്നു ഇന്ത്യയുടെ നടപടി. ഇതോടെ ഭീഷണി മണത്ത പാകിസ്താന്‍ പ്രതിരോധത്തിനായി ആണവ പരീക്ഷണം നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it