ആണവ പരീക്ഷണം നിര്‍ത്താന്‍ തയ്യാറെന്ന് വടക്കന്‍ കൊറിയ

പ്യോങ്‌യാങ്: തെക്കന്‍ കൊറിയയുമൊത്തുള്ള വാര്‍ഷിക സൈനികാഭ്യാസം യുഎസ് അവസാനിപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു വടക്കന്‍ കൊറിയ. അന്താരാഷ്ട്ര ഉപരോധത്തെ ഭയക്കുന്നില്ലെന്നും അസോഷ്യേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തില്‍ വടക്കന്‍ കൊറിയന്‍ വിദേശകാര്യ മന്ത്രി റി സു യോങ് വ്യക്തമാക്കി. സൈനികാഭ്യാസം തെക്കന്‍ കൊറിയയോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചു.
അതേസമയം, മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സിന്‍പോയില്‍ നിന്ന് ശനിയാഴ്ച്ച വൈകീട്ട് 6.30ഓടെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഉത്തരകൊറിയയ്ക്കു മേല്‍ യുഎന്‍ വിലക്കുണ്ട്.
Next Story

RELATED STORIES

Share it