Second edit

ആണവ ചര്‍ച്ച

ഉത്തര കൊറിയയുമായി ജൂണ്‍ 12ന് ആണവ ചര്‍ച്ച നടത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടിരുന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നാടു വിട്ട് അധികം ദൂരേക്കൊന്നും യാത്ര ചെയ്യുന്ന പതിവില്ലാത്തതിനാല്‍ ട്രംപ് ഏഷ്യയിലെ തങ്ങളുടെ സഖ്യരാജ്യമായ സിംഗപ്പൂരിലേക്ക് വരാനാണ് തീര്‍ച്ചയാക്കിയത്. അവിടെ വച്ച് ഇരു നേതാക്കളും കണ്ടുമുട്ടുന്നത് ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവവികാസമായി മാറുമെന്നാണ് നിരീക്ഷകര്‍ പറഞ്ഞത്.
ഉച്ചകോടി നടന്നാല്‍ അതൊരു മഹാ സംഭവം തന്നെയാവും. കാരണം, അര നൂറ്റാണ്ടിലേറെയായി ഉത്തര കൊറിയന്‍ നേതാക്കളും അമേരിക്കന്‍ നേതൃത്വവും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ട്രംപുമായി ചര്‍ച്ചയാവാമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചതു തന്നെ മാറ്റത്തിന്റെ തുടക്കമായിരുന്നു.
പക്ഷേ, ചര്‍ച്ച പ്രതീക്ഷിച്ച പോലെ നടക്കുന്ന ലക്ഷണമില്ല. ട്രംപിന്റെ ഭരണകൂടം നടത്തുന്ന അനാവശ്യവും പ്രകോപനപരവുമായ പ്രഖ്യാപനങ്ങള്‍ നിര്‍ത്തണമെന്ന നിലപാടിലാണ് ഉത്തര കൊറിയ. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണ്. പക്ഷേ, അത് ഏകപക്ഷീയമായി വേണമെന്നു പറഞ്ഞാല്‍ നടപ്പില്ല. അതോടെ ചര്‍ച്ചയുടെ ഭാവി ത്രിശങ്കുവിലായി. എപ്പോള്‍ ചര്‍ച്ച തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപും പറഞ്ഞത്. പക്ഷേ, ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സംഘര്‍ഷം അയഞ്ഞിട്ടുണ്ട്. അതു വലിയൊരു നേട്ടമായിത്തന്നെയാണ് നിരീക്ഷകര്‍ കാണുന്നത്.
Next Story

RELATED STORIES

Share it