World

ആണവ കരാര്‍: യുഎസ് ഒഴികെയുള്ളവര്‍ കൂടിക്കാഴ്ച നടത്തി

വിയന്ന: ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ച യുഎസ് ഒഴികെയുള്ള രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലായിരുന്നു കൂടിക്കാഴ്ച. ഇറാന്റെ ആവശ്യപ്രകാരമാണ് ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂനിയന്റെയും പ്രതിനിധികള്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ആണവകരാറില്‍ നിന്നുള്ള യുഎസിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തെത്തുടര്‍ന്നുള്ള ആശയക്കുഴപ്പങ്ങള്‍ തുടരുന്നതിനിടെയാണ് നടപടി. ആണവ കരാറിന്റെ ഭാവി സംബന്ധിച്ചും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി.
അതേസമയം, യുഎസ് പിന്‍മാറിയെങ്കിലും ആണവകരാര്‍ സംബന്ധിച്ച് ഇറാന് ഇനിയും പ്രതീക്ഷകള്‍ ഏറെയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കരാറില്‍ പങ്കാളികളായ മറ്റു രാജ്യങ്ങളു—ടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി അബ്ബാസ് അരഗ്ച്ചി ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it