ആണവസുരക്ഷാ ഉച്ചകോടിക്കു തുടക്കം

വാഷിങ്ടണ്‍: അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിലും നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്നതിലും ഉത്തരവാദിത്തമുള്ള നേതൃത്വമാണ് ഇന്ത്യയുടേതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. നേതൃസ്ഥാനം വഹിക്കുന്നതില്‍ ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇന്ത്യ കഴിവുതെളിയിച്ചതാണെന്നും രണ്ടുദിവസം നീളുന്ന നാലാമത് ആണവസുരക്ഷാ ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പ് കെറി പറഞ്ഞു.
53 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും നാലു രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്ക് ഇന്നലെയാണു തുടക്കമായത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉച്ചയോടെ വാഷിങ്ടണിലെത്തി.
ബെല്‍ജിയത്തിലെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷമാണു പ്രധാനമന്ത്രി വാഷിങ്ടണില്‍ എത്തിയത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കേ, എന്നിവരുമായി മോദി ഇന്നു ചര്‍ച്ചനടത്തുമെന്നാണു കരുതുന്നത്. അതേസമയം, ഉച്ചകോടി റഷ്യ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it