Flash News

ആണവമേധമിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ

ആണവമേധമിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ
X
kim-2

പ്യോങ്‌യാങ്: ആണവായുധ പരീക്ഷണവും ആണവ മേധ മിസൈലുകളുടെ പരീക്ഷണ വിക്ഷേപണവും നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. യുഎന്‍ രക്ഷാസമിതി രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം. മിസൈലിന്റെ താപപ്രതിരോധ ശേഷി പരീക്ഷിച്ച ശേഷമാണ് പരീക്ഷണ വിക്ഷേപണം നടത്തുമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it