Second edit

ആണവപ്പന്തയം

വീണ്ടും1945ലാണ് ലോകത്ത് അണ്വായുധം ആദ്യമായും അവസാനമായും പ്രയോഗിക്കപ്പെടുന്നത്; ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും. പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ലോകം അതിഗുരുതരമായ ആണവപ്പന്തയത്തിലായിരുന്നു. ഒരുഭാഗത്ത് അമേരിക്കയും മറുഭാഗത്ത് സോവിയറ്റ് യൂനിയനും തങ്ങളുടെ ആണവശേഷി പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു. ലോകത്തെ പലതവണ ചുട്ടുപൊടിക്കാന്‍ ശക്തിയുള്ള അണ്വായുധങ്ങള്‍ ആക്രമണസജ്ജമായി വിവിധ ഭൂഖണ്ഡങ്ങളില്‍ നിലകൊണ്ടു.
വീണ്ടുമൊരു ആണവയുദ്ധം നടന്നേക്കുമെന്ന ഭീതി ഉയര്‍ന്നത് 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലത്താണ്. അമേരിക്കയും സോവിയറ്റ് യൂനിയനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥ നിലനിന്നത് 13 ദിവസമാണ്. അന്നു കഷ്ടിച്ച് പ്രതിസന്ധി ഒഴിവാക്കപ്പെടുകയായിരുന്നു.
1980കളുടെ അന്ത്യത്തില്‍ സോവിയറ്റ് യൂനിയനില്‍ മിഖായേല്‍ ഗൊര്‍ബച്ചേവ് അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ആദ്യം അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായും പിന്നീട് ജോര്‍ജ് ബുഷ് ഒന്നാമനുമായും അദ്ദേഹം ആണവ നിര്‍വ്യാപനക്കരാറുകളില്‍ ഒപ്പുവച്ചു. അതിന്റെ ഫലമായി ലോകത്തെ അണ്വായുധങ്ങളില്‍ 85 ശതമാനവും നിര്‍വീര്യമാക്കപ്പെടുകയുണ്ടായി. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത് റഷ്യയുമായുള്ള ആണവകരാറുകളില്‍ നിന്നു തങ്ങള്‍ പിന്‍വാങ്ങുകയാണെന്നാണ്. എന്നുവച്ചാല്‍ വീണ്ടും ആണവ പോര്‍മുനകള്‍കൊണ്ട് ലോകം നിറയും. വീണ്ടും യുദ്ധത്തിന്റെ കരിമേഘങ്ങള്‍ ലോകജനതയുടെ സമാധാനം കെടുത്തും. ഈ യുദ്ധത്തില്‍ ആര്‍ക്കും ജയിക്കാനാവില്ല എന്നതു വേറെ കാര്യം.

Next Story

RELATED STORIES

Share it