World

ആണവപരീക്ഷണ കേന്ദ്രം മേയില്‍ അടച്ചുപൂട്ടുമെന്ന് ഉ. കൊറിയ

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം മെയില്‍ അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ വക്താവ് യൂണ്‍ യങ് ചാന്‍ അറിയിച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടു—ന്ന ചടങ്ങിലേക്ക് ദക്ഷിണ കൊറിയയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള  വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും ക്ഷണിക്കും. ആ പ്രവൃത്തിയുടെ സുതാര്യതയ്ക്കു വേണ്ടിയാണിതെന്ന് ഉന്‍ വ്യക്തമാക്കിയതായും യൂണ്‍ അറിയിച്ചു.
യുഎസ് തങ്ങളെ ധിക്കാരികളായാണ് തോന്നുന്നത്. എന്നാല്‍, ദക്ഷിണ കൊറിയക്കു നേരെയും യുഎസിനു നേരെയും അണ്വായുധങ്ങള്‍ തൊടുത്തുവിടുന്ന ആളല്ല താനെന്ന് ഒരിക്കല്‍ സംസാരിച്ചു തുടങ്ങിയാല്‍ യുഎസിന് മനസ്സിലാവുമെന്നു കിം പറഞ്ഞതായി യൂണ്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഇടയ്ക്കിടെ പരസ്പരം സന്ധിക്കുന്നതോടെ ആ ധാരണ മാറി പരസ്പരവിശ്വാസം കെട്ടിപ്പടുക്കാം. അതോടെ, യുദ്ധവും അധിനിവേശ ശ്രമങ്ങളും ഇല്ലാതാവും. അണ്വായുധങ്ങള്‍ കൊണ്ട് ജീവിക്കേണ്ട ആവശ്യം നമുക്കെന്തിനാണെന്ന് കിം ജോങ് ഉന്‍ ചോദിച്ചു. ട്രംപ്-ഉന്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയുള്ള ഈ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നാണ് കരുതുന്നത്.
ജപ്പാനുമായും ഏതു സമയവും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നു കിം അറിയിച്ചു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്ന റിപോര്‍ട്ടും കിം തള്ളി. അവിടെ വന്നു പരിശോധിച്ചാലറിയാം. ആണവ പരീക്ഷണ കേന്ദ്രത്തില്‍ രണ്ടിലധികം വലിയ ടണലുകളുണ്ട്. അവയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും കിം അറിയിച്ചതായി യൂണ്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it