World

ആണവകരാര്‍: ഇറാനെ പിന്തുണച്ച് റഷ്യ, ചൈന

ബെയ്ജിങ്/മോസ്‌കോ: ആണവകരാര്‍ വിഷയത്തില്‍ ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും. അന്താരാഷ്ട്ര ആണവ കരാറില്‍ ഭേദഗതികള്‍ വരുത്തിയില്ലെങ്കില്‍ അതില്‍ നിന്നു പിന്‍മാറുമെന്ന യുഎസ് ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് റഷ്യയുടെയും ചൈനയുടെയും പ്രതികരണം. ഇറാനെതിരേ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ മെയ് 12ഓടെ കരാറില്‍ നിന്നു പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറില്‍ പ്രത്യേകിച്ചു മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് റഷ്യ. 2015ലുണ്ടാക്കിയ ആണവകരാറില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് റഷ്യ കരുതുന്നില്ലെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയവക്താവ് മരിയ സഖറോവ വ്യക്തമാക്കി. ഇറാന്‍ ആണവകരാറിനുള്ള ചൈനയുടെ പിന്തുണ ആവര്‍ത്തിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുന്‍യിങ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it