Kollam Local

ആഡംബര കാറില്‍ പുകയിലവസ്തുക്കളുടെ വില്‍പ്പന: ഒരാള്‍ പിടിയില്‍



കൊട്ടാരക്കര: അഞ്ച് ലക്ഷം രൂപയോളം വില വരുന്ന പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി ഒരാളെ കൊട്ടാരക്കര പോലിസ് പിടികൂടി. തിരുനെല്‍വേലിയില്‍ നിന്നും വില്‍പ്പനക്കായി ആഡംബര കാറില്‍  കൊണ്ടുവന്ന അഞ്ച് ചാക്കുകളിലായി നിറച്ച പാന്‍ മസാല ശേഖരമാണ് കൊട്ടാരക്കര പോലിസ് പിടികൂടിയത്. വാമനപുരം അമ്പലംമുക്ക് അശ്വതി ഭവനില്‍ രാജന്‍ പിള്ള (കിളിമാനൂര്‍ രാജന്‍- 52) നാണ് പിടിയിലായത്. കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവി ബി അശോകന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ  രാവിലെ ആറോടെ കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ കൊട്ടാരക്കര പോലിസും ഷാഡോ ടീമും  നടത്തിയ പരിശോധനയിലാണ് ആഡംബരക്കാറില്‍ വന്ന പ്രതിയെ പിടികൂടിയത്. കാറില്‍  നിന്നും അഞ്ച് ചാക്കുകളിലായി പാന്‍പരാഗ്, ശംഭു തുടങ്ങിയ നിരോധിത വസ്തുക്കളുടെ ശേഖരം കണ്ടെടുത്തു.കൊല്ലം, തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് പാന്‍മസാല എത്തിച്ചതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it