Flash News

ആഡംബര കാറിലെ ജനജാഗ്രതാ യാത്ര: വീഴ്ച പറ്റിയെന്ന് ജില്ലാക്കമ്മിറ്റി

ആഡംബര കാറിലെ ജനജാഗ്രതാ യാത്ര:  വീഴ്ച പറ്റിയെന്ന് ജില്ലാക്കമ്മിറ്റി
X


കോഴിക്കോട് : കോടിയേരി ബാലകൃഷ്ണന്‍ ജന ജാഗ്രതാ യാത്രയില്‍ ആഡംബര കാര്‍ ഉപയോഗിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി വിലയിരുത്തി. വിവാദം യാത്രയുടെ ശോഭ കെടുത്തിയതായി വിലയിരുത്തിയ യോഗം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൊടുവള്ളിയില്‍ നാളെ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു..
യാത്രയില്‍ ആഡംബര വാഹനം ഒഴിവാക്കാമായിരുന്നുവെന്നും വാഹനം ഉപയോഗിക്കുന്നതില്‍ ജാഗ്രത കാണിച്ചില്ലെന്നുമാണ് യോഗം വിലയിരുത്തിയത്. യാത്രയ്ക്കായി നിശ്ചയിച്ചിരുന്ന വാഹനം കേടായ സാഹചര്യത്തിലാണ് സ്വകാര്യ വാഹനം ഉപയോഗിച്ചത്. എന്നാല്‍ സ്വീകരണക്കമ്മിറ്റി കാര്‍ ആരുടെയെന്ന് അന്വേഷിച്ചില്ല. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ല.- ജില്ലാക്കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതേസമയം കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ ലീഗ് നടത്തുന്ന പ്രചാരണം പാ്ട്ടി നേരിടുമെന്നും ജില്ലാക്കമ്മിറ്റി പറഞ്ഞു.
Next Story

RELATED STORIES

Share it