Flash News

ആട് കടിച്ച കമ്യൂണിസ്റ്റ്പച്ച ഇനി തളിര്‍ക്കില്ല; കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി

ആട് കടിച്ച കമ്യൂണിസ്റ്റ്പച്ച ഇനി തളിര്‍ക്കില്ല; കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി
X

മംബറം: കോടിയേരി ബാലകൃഷ്ണന്റെ 'ആട്' പ്രയോഗത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മറുപടി. ജനരക്ഷായാത്രയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച മംബറത്ത് നടന്ന ഉദ്ഘാടന പരിപാടിയിലാണ് കോടിയേരിക്ക് മറുപടിയുമായി സുരേന്ദ്രനെത്തിയത്. അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നതു പോലെയാണെന്ന് കോടിയേരി പരിഹസിച്ചിരുന്നു.
'ഒരു സ്ഥലത്തുനിന്ന് ഇല കടിച്ചുതിന്ന് മറ്റൊരിടത്തുപോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതി. അതു പോലെയാണ് അമിത് ഷായുടെ യാത്രയെന്നാണ് കോടിയേരി പറയുന്നത്. ആട് കടിച്ചാല്‍ പിന്നെ ചെടി തളിര്‍ക്കില്ലെന്ന് കോടിയേരി മനസ്സിലാക്കണം. ആട് കടിച്ച കമ്യൂണിസ്റ്റ്പച്ച ഇനി മുരടിച്ചുപോകും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായെന്ന് പറയുന്ന പിണറായി പാറപ്രത്തുതന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി' സുരേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it