ആട് ആന്റണിയെ മൂന്നുദിവസം കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്: നിരവധി കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ ഒറ്റപ്പാലത്തെ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം സെ ന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആന്റണിയെ ഒറ്റപ്പാലത്തു കനത്ത സുരക്ഷയില്‍ ഒറ്റപ്പാലത്തെ കോടതിയില്‍ എത്തിച്ചത്. ഇന്നലെ ഒറ്റപ്പാലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആന്റണിയെ കൂടുതല്‍ തെളിവെടുപ്പിനായി മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ഷൊര്‍ണൂര്‍ കവളപ്പാറ കാര്‍മല്‍ സ്‌കൂളിന് സമീപം അമ്പാടി വീട്ടില്‍ വിനോദ് നായരുടെ വീട് കവര്‍ച്ചചെയ്ത കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനാണു കഴിഞ്ഞദിവസം ഒറ്റപ്പാലത്തു കൊണ്ടുവന്നത്. തെളിവെടുപ്പിനു ശേഷമാണു കോടതിയില്‍ ഹാജരാക്കിയതെന്ന് സിഐ എം വി മണികണ്ഠന്‍ പറഞ്ഞു.
വിനോദ് നായരും കുടുംബവും വീട്ടിലില്ലാത്ത ദിവസം 2012 മാര്‍ച്ച് 31നാണ് വീട്ടില്‍ ആന്റണി കവര്‍ച്ച നടത്തിയത്. ലാപ്‌ടോപ്പ്, സ്വര്‍ണം, കുത്തുവിളക്ക് മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയാണു ആന്റണി മോഷ്ടിച്ചത്. വിനോദ് നായരുടെ വീട്ടില്‍ നിന്നു കവര്‍ച്ച നടത്തിയ കേസിലെ കുറേ സാധനങ്ങള്‍ പാതിരപ്പള്ളിയില്‍ നിന്ന് പോലിസ് കണ്ടെടുത്തു.
ഒളിവിലായിരിക്കെ തന്നെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി കവര്‍ച്ച നടത്തുന്നതാണ് ആട് ആന്റണിയുടെ രീതി. കല്ലേക്കാട് പള്ളിയില്‍ താനാണു മോഷണം നടത്തിയതെന്ന് ആന്റണി സമ്മതിച്ചതായി സിഐ പറഞ്ഞു.
Next Story

RELATED STORIES

Share it