ആടുപുലിയാട്ടം ചിത്രത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന്: നടന്‍ ജയറാം

കൊച്ചി: ആടുപുലിയാട്ടം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ ഒരു വിഹിതം പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനു വിധേയയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ കുടുംബത്തിനു നല്‍കുമെന്ന് നടന്‍ ജയറാം.
ജിഷയുടെ വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാവും ഇതു കൈമാറുക. എറണാകുളത്ത് സവിത തിയേറ്ററില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ക്കിടെയാണ് ജയറാം ഇതു പ്രഖ്യാപിച്ചത്. ചിത്രം കാണാനെത്തിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.
ഡയറക്ടര്‍ കണ്ണന്‍ താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. മെയ് 20നാണ് ചിത്രം പുറത്തിറങ്ങിയത്.
Next Story

RELATED STORIES

Share it