Kottayam Local

ആഗോള ജൈവസംഗമം; ജൈവ ഭക്ഷ്യ-കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

കോട്ടയം: എംജി സര്‍വകലാശാലയിലെ  അന്തര്‍ സര്‍വകലാശാല ജൈവ സുസ്ഥിര കൃഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഗോള ജൈവസംഗമത്തിലെ ജൈവ ഭക്ഷ്യ കാര്‍ഷിക പ്രദര്‍ശനം കോട്ടയം സിഎംഎസ് കോളജില്‍ കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി ആര്‍ സോന ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ചടങ്ങില്‍   അധ്യക്ഷത വഹിച്ചു.
ആര്‍എല്‍വി പ്രദീപും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച ജൈവ ഗീത നൃത്താവിഷ്‌ക്കാരത്തൊടെ ആയിരുന്നു ചടങ്ങുകളുടെ ആരംഭം. സംഗമത്തോടനുബന്ധിച്ചുള്ള  സാംസ്‌കാരിക പരിപാടികള്‍ സിഎസ്‌ഐ മോഡറേറ്ററും മധ്യകേരളാ മഹാ ഇടവക ബിഷപ്പുമായ റവ. ഡോ. തോമസ് കെ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ സാബു തോമസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍ പ്രഗാഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, എസ്ബിഐ റീജിയണല്‍ മാനേജര്‍ പി കൃഷ്ണകുമാര്‍, സര്‍വകലാശാല രജിസ്ട്രാറും ജൈവം ജനറല്‍ കണ്‍വീനറുമായ എം ആര്‍ ഉണ്ണി, ജൈവ സുസ്ഥിര കൃഷി പഠന കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ഡോ. സന്തോഷ് പി തമ്പി സംസാരിച്ചു. തുടര്‍ന്ന് കലാസന്ധ്യയില്‍ പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും ഇടയ്ക്ക കച്ചേരി അവതരിപ്പിച്ചു.  പ്രദര്‍ശനം  24 വരെ തുടരും. അന്താരാഷ്ട്ര സെമിനാര്‍ ഒഴികെയുള്ള വേദികളില്‍ പ്രവേശനം സൗജന്യമാണ്, ഭക്ഷ്യ കാര്‍ഷിക പ്രദര്‍ശനത്തിലേക്ക് രാവിലെ 10.00 മുതല്‍ വൈകിട്ട് 7.00 വരെയാണ് പ്രവേശനം.പരിപാടിയോടനുബന്ധിച്ച്  ജി അരവിന്ദന്റെ സ്മരണയില്‍ കാര്‍ഷിക പരിസ്ഥിതി ചലച്ചിത്രമേയളയ്ക്കും  സിഎംഎസ് കോളജില്‍ തുടക്കമായി.   സംവിധായകന്‍ എബ്രിഡ് ഷൈന്‍ മേള ഉദ്ഘാടനം ചെയ്തു.  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ മിഥുന്‍ ശ്രീകുമാറിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ 45  സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ സിനിമയായ ‘ജൈവം’ നടനും നിര്‍മാതാവുമായ പ്രേംപ്രകാശ് പ്രകാശനം ചെയ്തു. എംജി യൂനിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം എസ് മുരളി, ഡോ. ആര്‍ പ്രഗാഷ്, പിറമാടം ബിപിസി കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ജോബിന്‍ ജോര്‍ജ്, ജൈവം കോ ഓര്‍ഡിനേറ്റര്‍ ജി ശ്രീകുമാര്‍  സംസാരിച്ചു. കാഞ്ചന സീത എന്ന ജി അരവിന്ദന്റെ ചലച്ചിത്രമായിരുന്നു മേളയുടെ ആദ്യ ചിത്രം. തുടര്‍ന്ന്് കുട്ടനാട് ഒരു മരുത തിണ (പ്രദീപ് നായര്‍), ദി എമറാള്‍ഡ് ഫോറസ്റ്റ് (ജോണ്‍ ബൂര്‍മാന്‍), ബ്ലാക് ഫോറസ്റ്റ് (ജോഷി മാത്യു) എന്നീ ചലചിത്രങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സിനിമ മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ പ്രദീപ് നായര്‍ മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it