Movies

ആഗോളതാപനം യുഎസും ചൈനയും യോജിച്ചു ചെറുക്കും

പാരിസ്: ആഗോളതാപനവും അതു സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികളും രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെ ചെറുക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് അമേരിക്കയും ചൈനയും.
പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയും യോജിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചത്. ലോകത്തെ ഹരിതാഭമായി നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നു പ്രഖ്യാപിച്ച ഇരു രാജ്യങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുമെന്നും അറിയിച്ചു.
അശ്രദ്ധമായ പ്രവര്‍ത്തനങ്ങളാലാണ് അപകടകരമാംവിധത്തില്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വന്നിട്ടുള്ളത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും ഒബാമ അറിയിച്ചു. ലോകത്ത് അവശേഷിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പരിധി കേവലം 1000-1200 ബില്യണ്‍ ടണ്‍ മാത്രമാണ്. 2100 വരെയുള്ള 85 വര്‍ഷക്കാലത്തേക്ക് ഇത്രയും കാര്‍ബണ്‍ മാത്രമാണ് അന്തരീക്ഷത്തിനു ഉള്‍ക്കൊള്ളാനാവുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ദൂഷ്യഫലങ്ങളും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കുവച്ചു.
150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന നിലപാടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it