kasaragod local

ആഗസ്ത് 7ന് മോട്ടോര്‍ വാഹന ദേശീയ പണിമുടക്ക്

കാസര്‍കോട്്: ഇന്ത്യയിലെ റോഡ് ഗതാഗത രംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കാനും കോടിക്കണക്കിന് തൊഴിലാളികളേയും തൊഴില്‍ ഉടമകളേയും വഴിയാധാരമാക്കാന്‍ ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മോട്ടോര്‍ തൊഴിലാളികളും ഉടകളും ആഗസ്ത് ഏഴിന് പണിമുടക്കും. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്ത് ആറിന് അര്‍ദ്ധരാത്രി ആരംഭിച്ച് ആഗസ്ത് ഏഴിന് അര്‍ദ്ധ രാത്രിവരെയാണ് പണിമുടക്ക്. ഗതാഗത മേഖലയില്‍ തനതായ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. റോഡ് ഗതാഗത സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2015 ഏപ്രില്‍ 20നായിരുന്നു ആദ്യ പണിമുടക്ക്. ഓട്ടോ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍, സ്വകാര്യ ബസ്, ദേശസാല്‍കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ അണിനിരക്കും. ട്രാങ്കര്‍ ലോറികളും കണ്ടയ്‌നര്‍ ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഓടില്ല.
ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണന ശാലകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല.
ഇപ്രാവശ്യം അഞ്ച് കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുമെന്ന് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it