ആഗസ്തില്‍ ചൈനീസ് സൈന്യം മൂന്നു തവണ കടന്നുകയറി

ന്യൂഡല്‍ഹി: കഴിഞ്ഞമാസം ചൈനീസ് സൈന്യം മൂന്നു തവണ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുകയറിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎ ന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബരഹോത്തിയിലാണ് ചൈനീസ് സൈന്യം കടന്നുകയറിയത്.നിയന്ത്രണരേഖ കടന്ന് നാല് കിലോമീറ്ററോളം ചൈനീസ് സൈന്യം എത്തിയതായാണ് റിപോര്‍ട്ടിലുള്ളത്.
2013ലും 2014ലും ചൈന ഈ മേഖലയില്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. ജൂലൈ ആദ്യത്തില്‍ ഒരു സംഘം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കില്‍ നാല് ടെന്റുകള്‍ സ്ഥാപിച്ചെങ്കിലും ഇന്ത്യന്‍ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചുപോയി. ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മേഖലകളില്‍ ഇത് സാധാരണമാണെന്നാണ് നോര്‍ത്തണ്‍ കമാന്‍ഡിന്റെ കമാന്‍ഡിങ് ഇന്‍ ചീഫ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പ്രതികരിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ 4,057 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്.

Next Story

RELATED STORIES

Share it