ആക്റ്റിങ് ഡിജിപി നിയമനം: കേന്ദ്രത്തിന്റെ അഭിപ്രായമാരാഞ്ഞു

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ആക്റ്റിങ് ഡിജിപി നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. സംഭവത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായമാരാഞ്ഞ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഈ മാസം ആറിനാണ് സംസ്ഥാന സര്‍ക്കാര്‍ എസ്പി വായിദിനു പകരം ദില്‍ബഗ് സിങിനെ ആക്റ്റിങ് ഡിജിപിയായി നിമയച്ചത്.
ദുരുപയോഗം തടയുന്നതിന് രണ്ടു വര്‍ഷത്തെ നിശ്ചിത കാലാവധിയെന്ന ഉത്തരവിനെ അട്ടിമറിക്കുന്നതാണ് ആക്റ്റിങ് ഡിജിപി നിയമനമെന്നു വിചാരണയ്ക്കിടെ കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. എന്നാല്‍, സംസ്ഥാനത്തെ സവിശേഷ സാഹചര്യം മറികടക്കുന്നതിനുള്ള ആഭ്യന്തരമായ നടപടിയായിരുന്നു ആക്റ്റിങ് ഡിജിപി നിയമനമെന്നു ജമ്മുകശ്മീരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശുഐബ് ആലം പറഞ്ഞു.
Next Story

RELATED STORIES

Share it