ആക്രിസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ കേസെടുത്തു



കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന്് 2.5 കോടിയുടെ ഇരുമ്പ് ആക്രിസാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ സിബിഐ കേസെടുത്തു. ഷിപ്പ്‌യാര്‍ഡ് അഡീഷനല്‍ ജി എം അജിത് കുമാര്‍,  മട്ടാഞ്ചേരി സ്വദേശി മുഹമ്മദാലി എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. ഇതു സംബന്ധിച്ച രേഖകള്‍ക്കായി ഷിപ്പ്‌യാര്‍ഡ് മെറ്റീരിയല്‍ വിഭാഗത്തിലും പ്രതികളുടെ വീടുകളും സിബിഐ റെയ്ഡ് ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി കൂട്ടിയിട്ടിരുന്ന സ്റ്റീലും മറ്റ് ആക്രിയും ചളിയുമെല്ലാം നീക്കാന്‍ കരാര്‍ നല്‍കിയിരുന്നു. ആക്രിസാധനങ്ങള്‍ നീക്കുന്നതിന് ഒന്നര ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. എന്നാല്‍ ഇതിന്റെ പേരില്‍ 3250 ടണ്‍ ഇരുമ്പും സ്റ്റീലും പുറത്തേയ്ക്ക് കടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതിന് മാത്രം രണ്ടര കോടിയിലേറെ രൂപ വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it