ആക്രമിച്ചത് ഹിസ്ബുല്ല സംഘാംഗമെന്ന് അല്‍ഖര്‍നി

റിയാദ്: സൗദി പണ്ഡിതന്‍ ശൈഖ് അഈദ് അല്‍ഖര്‍നിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ഹിസ്ബുല്ല സംഘാംഗം. മൂന്നുമാസത്തെ ചികില്‍സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അല്‍ഖര്‍നി കഴിഞ്ഞദിവസം അറബ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 1ന് ഫിലിപ്പീന്‍സിലെ സംബൊവാങ നഗരത്തില്‍ വച്ചായിരുന്നു ആക്രമണം. അക്രമി പോലിസിന്റെ വെടിയേറ്റു മരിച്ചിരുന്നു. തുടര്‍ന്ന്, ഗുരുതരമായ പരിക്കുകളോടെ അല്‍ഖര്‍ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമി ഫിലിപ്പീന്‍സിലെ ഹിസ്ബുല്ലയിലെ അംഗമാണെന്ന് ചികില്‍സയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥരാണ് അറിയിച്ചതെന്ന് അല്‍ഖര്‍നി പറഞ്ഞു.
Next Story

RELATED STORIES

Share it