wayanad local

ആക്രമിക്കാന്‍ പാഞ്ഞടുത്ത കരടിയെ തൊഴിലാളികള്‍ കാപ്പിക്കളത്തില്‍ കുടുക്കി



ചെട്ട്യാലത്തൂര്‍: ആക്രമിക്കാന്‍ പാഞ്ഞടുത്ത കരടിയെ കാപ്പിക്കളത്തില്‍ കുടുക്കി തൊഴിലുറപ്പുതൊഴിലാളികള്‍. ചെട്യാലത്തൂര്‍ വനാന്തരഗ്രാമത്തില്‍ തൊഴിലുറപ്പുജോലിക്കിടെ തൊഴിലാളികളെ  ആക്രമിക്കാനായി പാഞ്ഞ കരടിയെയാണ് തൊഴിലാളികള്‍ പ്രദേശവാസിയുടെ നാലുവശവും അടച്ചുകെട്ടിയ കാപ്പിക്കളത്തില്‍ കുടുക്കിയത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. നൂല്‍പ്പുഴ പഞ്ചായത്തിലെ വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കുനേരെയാണ് കരടികള്‍  ആക്രമിക്കാനായി പാഞ്ഞടുത്തത്. വനാതിര്‍ത്തിയോട് ചേര്‍ന്ന തടയണ നിര്‍മമ്മിക്കുന്നതിന്നായി എത്തിയതായിരുന്നു തൊഴിലാളികള്‍. തൊഴിലുറപ്പ് മേറ്റ്് തൊഴിലാളികളെകൊണ്ട് വര്‍ക്ക്ബുക്കില്‍ ഒപ്പിടുവിച്ചതിനുശേഷമാണ് സംഭവം. 32 തൊഴിലാളികളാണ് സംഘത്തിലുണ്ടായാരിന്നത്. ആദ്യം കരടി വരുന്നതുകണ്ടപ്പോള്‍ തൊഴിലാളികള്‍ മരത്തിന്റെ  മറവിലേക്ക് മറഞ്ഞു. പിന്നീട് വനത്തിലേക്ക് തന്നെ കയറിപോയ കരടികള്‍ ചീറികൊണ്ടുപാഞ്ഞടുക്കുകയാണുണ്ടായതെന്ന് ജയഭരതി പറഞ്ഞു. പാഞ്ഞടുക്കുന്നത് കണ്ട് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടെങ്കിലും കരടികള്‍ ഇവരുടെ പിന്നാലെ കൂടി. തൊഴിലുറപ്പ് ജോലിക്കായി കൊണ്ടുവന്ന സാമഗ്രികളായ  മൂന്ന്്്് കുട്ടകള്‍ കരടികള്‍ തകര്‍ത്തു. ചിതറി ഓടിയ തൊഴിലാളികളെ വീടാതെ പിന്തുടര്‍ന്ന കരടികളില്‍ രണ്ടെണ്ണം തൊഴിലാളികള്‍ ബഹളം വെച്ചതോടെ വനത്തിലേക്കും സമീപത്തെ കാപ്പിതോട്ടത്തിലേക്കും ഓടി മറഞ്ഞു.  തൊഴിലാളിയായ ബൊമ്മന്റെ പുറകെ ഒരു കരടിപാഞ്ഞടുത്തു. ജീവന്‍രക്ഷിക്കാനുള്ള ശ്രമത്തില്‍ അരകിലോമീറ്ററോളം ദൂരം ഓടിയ ബൊമ്മന്‍ പ്രദേശവാസിയ അപ്പുമാഷിന്റെ കാപ്പികളത്തിലേക്ക് ചാടികയറി. ബൊമ്മന്റെ പുറകെ കരടിയും കാപ്പികളത്തില്‍ കയറി. ഈ സമയം പുറകെയെത്തിയ പ്രദേശവാസിയായ സുധാകരന്‍  ചുറ്റുമതിലുള്ള കാപ്പികളത്തിന്റെ രണ്ടു ഗേറ്റുകളും അടച്ചു. അപ്പോഴേക്കും ബൊമ്മന്‍ കാപ്പികളത്തിന്റെ ചുറ്റുമതില്‍ ചാടി രക്ഷപെടുകയായിരുന്നു. കരടി കളത്തില്‍ കുടുങ്ങുകയും ചെയ്തു. കരടിയുടെ ആക്രമണത്തില്‍ നിന്നും ഓടി  രക്ഷപെടാന്‍ ശ്രമിക്കുന്നതിന്നീടെ തൊഴിലാളികളായ ബൊമ്മന്റെ സഹോദരി  ശകുന്തള, ഓണത്തി, രാഘവന്‍ എന്നിവര്‍ക്ക് വീണു പരുക്കേറ്റു. വേലിപടര്‍പ്പുകള്‍ ചാടികടക്കുന്നതിന്നിടെ മറ്റു തൊഴിലാളികള്‍ക്കും നിസാരപരുക്കുകള്‍ പറ്റി. കരടി കാപ്പികളത്തില്‍ അകപെട്ട സംഭവമറിഞ്ഞ് മുത്തങ്ങ റെയിഞ്ചോഫീസര്‍ അജയ്‌ഘോഷിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ജീവനക്കാര്‍  സ്ഥലത്തെത്തി. സുമാര്‍ രണ്ട് വയസ്സുള്ള കരടിയാണ് കാപ്പികളത്തില്‍ അകപെട്ടത്. കരടിയുടെ വലതുകണ്ണിന് സാരമായി പരുക്കേറ്റ നിലയിലാണ്. രാവിലെ കാപ്പികളത്തില്‍ അകപെട്ട കരടിക്ക് കുടിക്കാന്‍ വലിയചെമ്പുപാത്രത്തില്‍ വെള്ളം വെച്ചുനല്‍കിയെങ്കിലും കുടിച്ചിട്ടില്ല. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജനും  ഡോ.അരുണ്‍സക്കറിയയും സ്ഥലത്തെത്തി വൈകിട്ട് നാലോടെ മയക്കുവെടിവെക്കുകയും ഷെഡിനുപുറത്ത്് വനവകുപ്പ് ജീവനക്കാര്‍ വലവിരിക്കുകയും  ചെയ്തു. മയക്കുവെടിയേറ്റ കരടി പുറത്തേക്കു കുതിക്കുന്നിതിന്നിടെ വനംവകുപ്പ്്് വിരിച്ച വലയില്‍ കുടുങ്ങി. പ്രാഥമിക ചികില്‍സ നല്‍കുന്നതിന്നായി മുത്തങ്ങ റെയിഞ്ചോഫിസിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it