ആക്രമണ പദ്ധതി: ഡല്‍ഹിയില്‍ 12 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: നഗരത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടവരെന്ന് ആരോപിച്ച് 12 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും കഴിഞ്ഞ രാത്രി ഡല്‍ഹി പോലിസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ സ്‌ഫോടകവസ്തു നിര്‍മാണത്തിലേര്‍പ്പെട്ട രണ്ടു യുവാക്കള്‍ ഭീകരവിരുദ്ധ സേനയുടെ പിടിയിലായതോടെയാണു മറ്റുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇവരില്‍ നിന്നു സ്‌ഫോടകവസ്തു ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും കൂടുതല്‍ പേര്‍ പിടിയിലാവുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it