ആക്രമണഭീതി; ബ്രസല്‍സില്‍ അതീവ സുരക്ഷ

ബ്രസല്‍സ്: പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ഷാള്‍ മിഷേല്‍. രാജ്യം ആക്രമണഭീഷണിയിലാണെന്നും രാജ്യത്തിന്റെ വിവിധയിടങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പാരിസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട സായുധസംഘത്തിലെ പലരും ബ്രസല്‍സുകാരാണ് എന്നത് ഭീതി വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതപ്പെടുന്ന സലാഹ് അബ്ദുസ്സലാം ബെല്‍ജിയത്തിലേക്ക് തിരിച്ചെത്തിയെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വരെ മെട്രോ അടച്ച അധികൃതര്‍ വ്യാപാരകേന്ദ്രങ്ങളിലും സംഗീതനിശകളിലും ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ മല്‍സരം പോലുള്ളവ റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തിനു പുറത്തുള്ള മേഖലയില്‍ താഴ്ന്ന തരത്തിലുള്ള ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it