ആക്രമണത്തിന് പദ്ധതി; പാക് യുവാവിന് യുഎസില്‍ 40 വര്‍ഷം തടവ്

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്നാരോപിച്ച് പാക് യുവാവിനെ യുഎസ് കോടതി 40 വര്‍ഷം തടവിനു ശിക്ഷിച്ചു. മാഞ്ചസ്റ്റര്‍, ന്യൂയോര്‍ക്ക്, കോപ്പന്‍ ഹേഗന്‍ എന്നിവിടങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്നാരോപിച്ച് 29കാരനായ ആബിദ് നസീറിനെയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചത്. നസീര്‍ അല്‍ഖാഇദയ്ക്കു ഭൗതിക പിന്തുണ നല്‍കുകയും നശീകരണ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനു ഗൂഢാലോചന നടത്തുകയും ചെയ്തതായി മാര്‍ച്ചില്‍ ജൂറി കണ്ടെത്തിയിരുന്നു.
മാഞ്ചസ്റ്ററിലെ ആന്‍ദെയില്‍ വ്യാപാരകേന്ദ്രത്തില്‍ ഈസ്റ്റര്‍ സമയത്ത് ആക്രമണത്തിനു പദ്ധതിയിട്ടെന്നാരോപിച്ച് 2009ലാണ് 11 പേരോടൊപ്പം നസീര്‍ അറസ്റ്റിലാവുന്നത്. എന്നാല്‍, സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നു സംഘത്തെ നാടുകടത്താന്‍ ഉത്തരവിട്ട കോടതി സുരക്ഷാ കാരണങ്ങളാല്‍ നസീറിന് ബ്രിട്ടനില്‍ തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.യുഎസ് പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥനപ്രകാരം 2010ല്‍ ബ്രിട്ടിഷ് അധികൃതര്‍ നസീറിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും 2013ല്‍ യുഎസിന് കൈമാറുകയുമായിരുന്നു.
നിരപരാധിയാണെന്ന് ആവര്‍ത്തിച്ച നസീര്‍ വിധിക്കെതിരേ അപ്പീല്‍ പോവുമെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it