kozhikode local

ആക്രമണങ്ങള്‍ക്ക് അധികാരികളുടെ പരോക്ഷ അനുമതി: ജനകീയസമിതി

വടകര: ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളില്‍ ഏകപക്ഷീയമായ അക്രമങ്ങള്‍ നടത്തിയത് പോലിസിന്റെയും ചില ജനപ്രതിനിധികളുടെയും പരോക്ഷമായ അനുവാദത്തോടെയാണെന്ന് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട ജനകീയ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സ്വന്തം മണ്ഡലത്തില്‍ വലിയ തോതിലുള്ള അക്രമം അരങ്ങേറിയിട്ടും സമാധാനത്തിനായി എംഎല്‍എ അടക്കമുള്ളവര്‍ മുന്നിട്ടിറങ്ങാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചു വിട്ട സിപിഎമ്മുകാരെ പേരിന് പോലും പിടികൂടാത്ത പൊലീസ് അക്രമത്തിനിരയായവരെയാണ് കേസിലുള്‍പ്പെടുത്തിയത്.  ഈ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 1ന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.  നിരവധി വീടുകള്‍ക്കും ആര്‍എംപി പാര്‍ട്ടി ഓഫിസുകള്‍ക്കുമെതിരേ വ്യാപകമായ അക്രമമാണ് ഏതാനും ആഴ്ച മുമ്പ് ഏറാമല, ഓര്‍ക്കാട്ടേരി പ്രദേത്തുണ്ടായത്.
വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയും വീട് അക്രമിക്കുകയും ആര്‍എംപി പ്രവര്‍ത്തകരെ കായികമായി അക്രമിക്കുകയും ചെയ്ത കേസുകളില്‍ അന്വേഷണ പോലും നടക്കുന്നില്ല. അക്രമ സ്ഥലത്തു നിന്നു പിടികൂടിയ നാല് സിപിഎം പ്രവര്‍ത്തകരെ നേതാക്കള്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി മോചപ്പിക്കുകയും ചെയ്തു.
അതേസമയം ആര്‍എംപി ഓഫിസില്‍ നിന്നു അവരുടെ സുരക്ഷക്കെന്ന പേരില്‍ മാറ്റിയ നേതാക്കളുള്‍പ്പെടെയുള്ളവരെ തന്ത്രത്തില്‍ കേസില്‍ പെടുത്തുകയും ദിവസങ്ങളോളം ജയിലിലിടുകയും ചെയ്തു. ആര്‍എംപിക്കാര്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ റിമാന്റ് റിപോര്‍ട്ട് വൈകിക്കുന്നതിലൂടെ പോലിസ് സിപിഎമ്മിന് പാദസേവ തുടരുകയാണ്. സിപിഎമ്മിന്റെ ക്രിമിനല്‍ ഗുണ്ടായിസത്തിനും പാര്‍ട്ടിക്ക് പാദസേവ ചെയ്യുന്ന പൊലീസ് നിലപാടിലും പ്രതിഷേധിച്ചാണ് പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.
പരിപാടി രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഒഞ്ചിയത്തും ഏറാമലയിലും ഏത് സമയവും അക്രമിക്കപ്പെടാം എന്ന നിലയിലാണ് ആര്‍എംപി പ്രവര്‍ത്തകര്‍ ജീവിക്കുന്നത്. ഇവരോടൊപ്പം ജനകീയ പ്രതിരോധത്തിന് മുന്‍കൈയ്യെടുക്കുന്ന മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭീഷണിയുണ്ട്. ഫെബ്രുവരി 11ന് ഉണ്ടായ വ്യാപകമായ അക്രമങ്ങള്‍ക്ക് ശേഷവും ഒഞ്ചിയത്തും ഏറാമലയില്‍ ചെറിയ രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറി.
കഴിഞ്ഞ ദിവസം കണ്ണൂക്കര വെച്ച് ആര്‍എംപി പ്രവര്‍ത്തകനായ ഓട്ടോ െ്രെഡവര്‍ക്കു മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. ഓട്ടോ റിക്ഷാ െ്രെഡവര്‍ വലിയ പറമ്പത്ത് രഞ്ജിത്തിനാണ് പരിക്കേറ്റത്. ജനകീയ പ്രതിരോധ സംഗമത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കുമെന്നും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മളളനത്തി ല്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, പി ജയരാജന്‍, കെകെ കുഞ്ഞമ്മദ്, എന്‍ പ്രഭാകരന്‍, എംകെ യൂസുഫ് ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it