Idukki local

ആക്രമണം; പ്രാദേശിക ചാനല്‍ ജീവനക്കാര്‍ക്കു പരിക്ക്



അടിമാലി: ആക്രമണത്തില്‍ പ്രദേശിക ചാനല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അടിമാലി മീഡിയാനെറ്റിലെ വിഷ്വല്‍ എഡിറ്റര്‍മാരായ പണിക്കന്‍കുടി തെങ്ങുംപിള്ളില്‍ എബിന്‍(31), ഇരുന്നൂറേക്കര്‍ പൊരിമറ്റത്തില്‍ ജ്യോതിഷ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ അടിമാലി സെന്‍ട്രല്‍ ജങ്ഷന് സമീപംവച്ചാണ് ആക്രമണം. നൈറ്റ് കടയില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങുബോള്‍ ഇവരുടെ കൈ മറ്റൊരാളില്‍ മുട്ടിയെന്നാരോപിച്ച് നാലോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തലക്കും ശരീരത്തിനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അടിമാലി പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it