ആക്രമണം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടിലുണ്ടായ ആക്രമണം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാനത്ത് സുരക്ഷ സമാധാനപരമായിരുന്നു. ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്താണെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ഈയിടെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിട്ടും അതിര്‍ത്തിയില്‍ സമാധാനം പുലരുന്നില്ലെന്നും കാര്യങ്ങള്‍ പുറകോട്ടാണെന്നും അദ്ദേഹം പറഞ്ഞു. ാേവിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 20 വര്‍ഷമായി സമാധാനത്തോടെ കഴിഞ്ഞിരുന്ന പഞ്ചാബില്‍ ഈയിടെ രണ്ട് ആക്രമണങ്ങള്‍ നടന്നു. പഞ്ചാബ്-ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ ഉദ്ദംപൂരില്‍ ഒരു ആക്രമണവും നടന്നു. ഇത് എന്തുകൊണ്ടാണെന്നും സുര്‍ജേവാല ചോദിച്ചു. പ്രധാനമന്ത്രി ഈയിടെ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ അതിര്‍ത്തിക്കപുറത്തുനിന്നുള്ള ആക്രമണം തടയാനുള്ള എന്തു നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
Next Story

RELATED STORIES

Share it