Kasaragod

ആകെ 83 ഡിവിഷന്‍, വനിതാ സംവരണം 43, ജനറല്‍ 32

കാസര്‍കോട്്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞടുപ്പിനുവേണ്ടി ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകള്‍ തിരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം സി റെജില്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.  മഞ്ചേശ്വരം ബ്ലോക്ക് വനിതാ സംവരണം: 02 ബഡാജെ, 03 വോര്‍ക്കാടി, 06 എണ്‍മകജെ, 07 പെര്‍ള, 10 ബന്തിയോട്, 12 മജീര്‍പള്ള, 13 കടമ്പാര്‍, 14 ഉപ്പള.പട്ടികജാതി സംവരണം: 08 പുത്തിഗെ.

ജനറല്‍ സീറ്റുകള്‍: 01 കുഞ്ചത്തൂര്‍, 04 മുളിഗദ്ദെ, 05 പെര്‍മുദെ, 09 ഇച്ചിലംകോട്, 11 നയാബസാര്‍, 15 മഞ്ചേശ്വരം.കാസര്‍കോട് ബ്ലോക്ക് വനിതാ സംവരണം: 01 ആരിക്കാടി, 04 ഏരിയാല്‍, 08 എടനീര്‍, 09 ചെര്‍ക്കള, 10 ചെങ്കള, 12 കളനാട്, 13 ചെമനാട്, 15 രാംദാസ് നഗര്‍.  പട്ടികജാതി സംവരണം: 03 മൊഗ്രാല്‍.  ജനറല്‍ സീറ്റുകള്‍: 02 കുമ്പള, 05 ഉളിയത്തടുക്ക, 06 നീര്‍ച്ചാല്‍, 07 പെര്‍ഡാല, 11 ബെണ്ടിച്ചാല്‍, 14 സിവില്‍ സ്റ്റേഷന്‍ കാറഡുക്ക ബ്ലോക്ക് വനിതാ സംവരണം: 02 കുമ്പഡാജെ, 06 അഡൂര്‍, 07 ബന്തടുക്ക, 08 കുറ്റിക്കോല്‍, 11 പെര്‍ളടുക്ക, 12 മുളിയാര്‍, 13 കാറഡുക്ക.  പട്ടികജാതി സംവരണം: 01 മൗവ്വാര്‍. പട്ടികവര്‍ഗ സംവരണം: 09 ബേഡകം.

ജനറല്‍ സീറ്റുകള്‍: 03 ബെള്ളൂര്‍, 04 ആദൂര്‍, 05 ദേലമ്പാടി, 10 കുണ്ടംകുഴി.കാഞ്ഞങ്ങാട് ബ്ലോക്ക്വനിതാ സംവരണം: 01 ഉദുമ, 02 കരിപ്പൊടി, 04 പാക്കം, 05 പെരിയ, 08 അമ്പലത്തുകര, 09 വെള്ളിക്കോത്ത്, 12 പള്ളിക്കര. പട്ടികജാതി സംവരണം: 10 അജാനൂര്‍. ജനറല്‍ സീറ്റുകള്‍: 03 പനയാല്‍, 06 പുല്ലൂര്‍, 07 മടിക്കൈ, 11 ചിത്താരി, 13 പാലക്കുന്ന്.നീലേശ്വരം ബ്ലോക്ക്  വനിതാ സംവരണം: 01 തുരുത്തി, 03 ക്ലായിക്കോട്, 05 ചീമേനി, 08 ഉദിനൂര്‍, 10 ഒളവറ, 11 വെള്ളാപ്പ്, 12 വലിയപറമ്പ. പട്ടികജാതി സംവരണം: 07 പിലിക്കോട്.  ജനറല്‍ സീറ്റുകള്‍: 02 ചെറുവത്തൂര്‍, 04 കയ്യൂര്‍, 06 കൊടക്കാട്, 09 തൃക്കരിപ്പൂര്‍ ടൗണ്‍, 13 പടന്ന.പരപ്പ ബ്ലോക്ക് വനിതാ സംവരണം: 02 കള്ളാര്‍, 03 പനത്തടി, 05 മാലോം, 07 ചിറ്റാരിക്കാല്‍, 09 എളേരി, 13 കാലിച്ചാനടുക്കം.പട്ടികവര്‍ഗം വനിതാ സംവരണം: 10 പരപ്പ.പട്ടികവര്‍ഗ സംവരണം: 08 കമ്പല്ലൂര്‍. ജനറല്‍ സീറ്റുകള്‍: 01 കോടോം, 04 പാണത്തൂര്‍, 06 കോട്ടമല, 11 കിനാനൂര്‍, 12 ബളാല്‍, 14 ബേളൂര്‍.  ജില്ലയില്‍ ആറു ബ്ലോക്കുകളിലായി 83 ഡിവിഷനുകളാണ് ഉള്ളത്. ഇതില്‍ 43 വനിതാ സംവരണ വാര്‍ഡുകളും 32 ജനറല്‍ വാര്‍ഡുകളും ഒരു പട്ടികവര്‍ഗ സ്ത്രീ സംവരണ വാര്‍ഡും അഞ്ച് പട്ടികജാതി സംവരണ വാര്‍ഡുകളും രണ്ട് പട്ടികവര്‍ഗ സംവരണ വാര്‍ഡുകളും ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it