kozhikode local

ആകാശവാണി വാര്‍ത്തകള്‍ നിലനിര്‍ത്താന്‍ എംപിമാരെ കണ്ടു

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും പ്രാദേശിക വാര്‍ത്താപ്രക്ഷേപണം അവസാനിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്താന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃസംരക്ഷണസമിതി മലബാറില്‍ നിന്നുള്ള എംപിമാരെ കണ്ട് നിവേദനം നല്‍കി.സമിതി പ്രസിഡന്റ് ടി കെ എ അസീസിന്റെ നേതൃത്വത്തില്‍ നിവേദകസംഘം ലോക്‌സഭാംഗങ്ങളായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരേയും രാജ്യസഭാംഗമായ എം പി വീരേന്ദ്രകുമാറിനേയും ആണ് സമീപിച്ചത്.മലബാറിലെ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന പ്രാദേശിക വാര്‍ത്തകളും അനുബന്ധ വാര്‍ത്താധിഷ്ഠിത പരിപാടികളും അവസാനിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഹനിക്കുന്നതെന്ന് സംരക്ഷണസമിതി പറഞ്ഞു. സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണന്‍, സെക്രട്ടറി സലീം പുല്ലടി, എം പി ഗോപാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it