ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: രേഖകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ രജിസ്ട്രാര്‍മാരെ അധികാരപ്പെടുത്തുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാരിന് അത്തരം അധികാരങ്ങളില്ലായെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
1908ലെ രജിസ്‌ട്രേഷന്‍ നിയമത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവെന്നു കോടതി ചൂണ്ടിക്കാട്ടി.
വ്യാജ രേഖകളിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ നേടിയ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. വ്യാജ മാര്‍ഗങ്ങളിലൂടെയാണ് രജിസ്‌ട്രേഷന്‍ കൈക്കലാക്കിയതെന്നു കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അനുവാദമുണ്ടായിരിക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു.
സര്‍ക്കുലറിനെ ചോദ്യം ചെയ്തു സന്നദ്ധ സംഘടനയായ അവേര്‍നസ് ഫൗണ്ടേഷനാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.



Next Story

RELATED STORIES

Share it