ആം ആദ്മി പാര്‍ട്ടി പത്രിക പുറത്തിറക്കി

കൊച്ചി: ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവ അഴിമതിരഹിതമാക്കും എന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. അടിത്തട്ടില്‍ നിന്നും അഴിമതി തുടച്ചുനീക്കുന്നതിനുള്ള അവസരമായിട്ടാണ് എഎപി തിരഞ്ഞെടുപ്പിനെ കാണുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ ജനങ്ങളുടെ സേവകരാണെന്നും യഥാര്‍ഥ അധികാരികള്‍ ജനങ്ങളാണെന്നുമുള്ള നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നു പത്രിക ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന തുകയുടെ പരിധിയില്‍ നിന്നുള്ള പ്രചാരണപരിപാടികളായിരിക്കും നടത്തുക. പ്രചാരണത്തിനായി എഎപിക്ക് ലഭിക്കുന്ന തുകയുടെ കണക്കുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും പത്രികയില്‍ പറയുന്നു.തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 ഓളം സ്ഥാനാര്‍ഥികള്‍ മാത്രമാണു മല്‍സരരംഗത്തുള്ളത്. പാര്‍ട്ടിക്ക് ശക്തിയുള്ള ഇടങ്ങളില്‍ മാത്രം മല്‍സരിച്ചാല്‍മതി എന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണു തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it