kasaragod local

ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി തകര്‍ത്തു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വാഹനാപകടത്തി ല്‍ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മാവുങ്കാല്‍ ടൗണിലാണ് സംഭവം. ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കാട്ടുകുളങ്ങരയിലെ കാസിം ഓടിച്ചിരുന്ന കാറില്‍ മാവുങ്കാല്‍ ജങ്ഷനില്‍ വച്ച് എതിരെ വന്ന ബൈക്കിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഇരിയയിലെ ജിതിനെ കാസിമും അവിടെയത്തിയവരും ചേര്‍ന്ന് തൊട്ടടുത്ത സജ്ഞിവിനി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സ് തടഞ്ഞ് തകര്‍ത്തത്.
Next Story

RELATED STORIES

Share it