Flash News

ആംബുലന്‍സ് ഡ്രൈവറുടെ ശ്രമം വിഫലം; ആസിയത്ത് നുസ്‌റയുടെ ജീവന്‍ രക്ഷിക്കാനായില്ല

ആംബുലന്‍സ് ഡ്രൈവറുടെ ശ്രമം വിഫലം; ആസിയത്ത് നുസ്‌റയുടെ ജീവന്‍ രക്ഷിക്കാനായില്ല
X
കാസര്‍കോട്: കരള്‍ ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മംഗളൂരുവില്‍ നിന്ന് ആറു മണിക്കൂര്‍ കൊണ്ട് എത്തിച്ചിട്ടും ആസിയത്ത് നുസ്‌റ (20)യെന്ന വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 15നു മംഗളൂരു യൂനിറ്റി ആശുപത്രിയി ല്‍ നിന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് ആറു മണിക്കൂര്‍ കൊണ്ടാണു നുസ്‌റയെ ആംബുലന്‍സില്‍ എത്തിച്ചത്.





ആംബുലന്‍സിന് വഴിയൊരുക്കാന്‍ നാട്ടുകാരും ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും കൈകോര്‍ത്തതു വാര്‍ത്തയായിരുന്നു. 10 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്നാണു നുസ്‌റയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ കരളിന് അസുഖമുണ്ടെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഉടന്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 15നു രാത്രി ഒമ്പതിനാണു നുസ്‌റയെയും കൊണ്ട് ആംബുലന്‍സ് എറണാകുളത്തേക്ക് കുതിച്ചത്. ഇന്നലെ ഉച്ചയോടെയാണു മരണം. എന്‍ജിനീയറിങ് ബിരുദധാരിയായ സഹോദരന്‍ ശരീഫ് കരള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നതോടെയാണ് ശസ്ത്രക്രിയക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ശരീഫിന്റെ കരള്‍ പകുത്തു നല്‍കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഉപ്പള മണിമുണ്ടയിലെ വ്യാപാരി സുല്‍ഫീക്കര്‍-മൈമൂന ദമ്പതികളുടെ മകളാണു നുസ്‌റ.
Next Story

RELATED STORIES

Share it