kozhikode local

ആംബുലന്‍സിന് പണമില്ല; രോഗിക്ക് വിദഗ്ധ ചികില്‍സ വൈകിപ്പിച്ചു

നാദാപുരം: പക്ഷാഘാതം വന്ന് ആശുപത്രിയിലെത്തിച്ച രോഗിയെ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മണിക്കൂറുകളോളം ചികിത്സ താമസിപ്പിച്ചു. നാദാപുരം താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിരിക്കെയാണ് രോഗിയെ 3 മണിക്കൂര്‍ വച്ച് താമസിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിനാണ് വാണിമേല്‍ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ തമിഴ്‌നാട് സ്വദേശി വെങ്കിടേഷി (48) നെ പക്ഷാഘാതത്തെ തുടര്‍ന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
വെങ്കിടേശിനെ പരിശോധിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ആശുപത്രിയിലെ ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കോഴിക്കോട്ടേക്കുള്ള 2400 രൂപ നല്‍കിയാല്‍ മാത്രമേ ആംബുലന്‍സ് നല്‍കൂ എന്നായിരുന്നു അധികൃതരുടെ നിലപാട്.
ഇതിനിടെ ചില നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് സംഭവം വിവാദമാകുമെന്നായതോടെ ആശുപത്രിക്കാര്‍ ആംബുലന്‍സ് വിട്ടുനല്‍കുകയായിരുന്നു. പന്ത്രണ്ടിന്് ആശുപത്രിയിലെത്തിയ രോഗിയെ വൈകുന്നേരം മൂന്നേകാലിനാണ് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

Next Story

RELATED STORIES

Share it