Kottayam Local

ആംബുലന്‍സിനു നല്‍കാന്‍ ഫണ്ടില്ല; യുവതിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സിനു നല്‍കാന്‍ ആദിവാസി ചികില്‍സ ഫണ്ട് ഇല്ലാത്തതിനാല്‍ യുവതിയുടെ മൃതദേഹം മോര്‍ച്ചറിയില്‍. അടിമാലി മന്നാന്‍കണ്ടം ചിന്നപാറക്കുടി അമ്പിളിയുടെ മകളും പാറയ്ക്കല്‍ അജിയുടെ ഭാര്യ ശാമിലി (24). ഇന്നലെ പുലര്‍ച്ചെ 12 ഓടെ വയര്‍ ഇളക്കം മൂലം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവരെ ശനിയാഴ്ച മൂന്നോടെ മരണപ്പെട്ടു.
നാട്ടില്‍ നിന്ന് ബന്ധുക്കള്‍ വാഹനവുമായെത്തിയശേഷം മൃതദേഹം നോട്ടിലേക്ക് കൊണ്ടുപോവുമെന്ന് ശാമിലിയുടെ മാതാവ് അംബിളി പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്ന ആദിവാസി ചികില്‍സ ഫണ്ടിന്റെ അഭാവം ചികില്‍സക്കെത്തുന്ന രോഗികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഫണ്ട് ഇല്ലാത്തതിന്റെ പേരില്‍ യഥാ സമയം ചികില്‍സ നടത്താന്‍ കഴിയാതെ രോഗികള്‍ മരണപ്പെടുന്നതായി ആരോപണമുണ്ട്.
ആദിവാസി രോഗികളെ ചികില്‍സക്കുശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിച്ച് ആംബുലന്‍സിന് വാടക കുടിശികയുള്ളതിനാല്‍ വാഹനങ്ങള്‍ ഓട്ടം പോവുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തെ ആംബുലന്‍സുകള്‍ക്ക് മാത്രം 28 ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ നല്‍കാനുണ്ട്. വാടക പൂര്‍ണമായും നല്‍കാതെ ആംബുലന്‍സുകളുടെ സേവനം മെഡിക്കല്‍ കോളജിന് ലഭിക്കില്ല. അതേസമയം 2.23 കോടി രൂപയാണ് കോട്ടയം മെഡിക്കല്‍കോളജ് അധികൃതര്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ളത്. സിടി സ്‌കാന്‍ നടത്തിയതിനും വിവിധ ലബോറട്ടറികള്‍, ആംബുലന്‍സ്, മരുന്നു വാങ്ങല്‍ തുടങ്ങിയ ഇനത്തില്‍ വന്‍ കുടിശിഖ നല്‍കുവാനുള്ളതിനാലാണ് സ്ഥാപനങ്ങള്‍ സൗജന്യമായി പരിശോധന നടത്തുവാന്‍ തയ്യാറാവാത്തത്. ആദിവാസി രോഗി ചികില്‍സയ്‌ക്കെത്തിയാല്‍ രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും ദൈനം ദിന ചെലവുകള്‍ സര്‍ക്കാര്‍ പണം നല്‍കണം.
250 രൂപയാണ് ഒരു ദിവസത്തേക്ക് രണ്ടുപേര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ 2012ല്‍ ചികില്‍സക്കെത്തിയതും ഇപ്പോള്‍ ചികില്‍ കഴിഞ്ഞു പോവുന്നവര്‍ക്കും ഈ പണം ലഭിക്കുന്നില്ല. സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആദിവാസി ഫണ്ട് കമ്മറ്റി ഉപയോഗിച്ച് നിരവധി കെട്ടിടങ്ങള്‍ പല ആശുപത്രികളിലും നിര്‍മിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമന്ന് പ്രമുഖ ആദിവാസി നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it