Flash News

ആംആദ്മി എംഎല്‍എ യെ അറസ്റ്റുചെയ്തു, അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മോഹാനിയയെ വാര്‍ത്താസമ്മേളനത്തിനിടെ പോലിസ് അറസ്റ്റു ചെയ്തു. ജലവിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്. എംഎല്‍എ യെ അറസ്റ്റ് ചെയ്ത പോലിസ് അദ്ദേഹത്തെ പൊതുനിരത്തില്‍ പിടിച്ചുവലിച്ചു കൊണ്ടുപോയത് വിവാദമാവുകയാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലിസിന്റെ നടപടി സംസ്ഥാനസര്‍ക്കാരും കേന്ദ്രവുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണുള്ളതെന്നും നരേന്ദ്രമോഡി സര്‍ക്കാര്‍ അടിയന്തിരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികം ഇത്തരത്തിലാണ് ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it