kasaragod local

അഹ്മ്മദ് ചുവന്ന വസ്ത്രം ഉയര്‍ത്തിക്കാട്ടി; മാവേലി എക്‌സ്പ്രസ് വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി

കാസര്‍കോട്: സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവാക്കി. ചൗക്കി കടപ്പുറത്തെ അഹ്മദ് ഇന്നലെ രാവിലെ ആറരയോടെ രണ്ട് മക്കളെയും കൊണ്ട് മദ്‌റസയിലേക്ക് പോകുമ്പോഴാണ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടത്.
റെയില്‍ പാളം മുറിച്ചുകടന്നാണ് കുട്ടികള്‍ മദ്‌റസയിലേക്ക് പോകുന്നത്. ഇതിനിടയിലാണ് പാളത്തിലെ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. ഇതോടെ അഹ്മദ് വീട്ടിലേക്ക് തിരിച്ചുപോയി ചുവന്ന വസ്ത്രങ്ങളുമായി മടങ്ങി ട്രാക്കില്‍ നിന്നു. ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്കുള്ള മാവേലി എക്‌സ്പ്രസ് വരുന്നത് കണ്ടത്. ചുവന്ന തുണി കണ്ടതോടെ ട്രെയിന്‍ ലോകോപൈലറ്റ് സ്പീഡ് കുറച്ച് നിര്‍ത്തി. പിന്നീട് അഹമദ് ലോകോപൈലറ്റിനോട് വിവരം ധരിപ്പിക്കുകയായിരുന്നു.
പിന്നീട് ലോകോപൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും എത്തി വിള്ളല്‍ വീണ പാളം ശരിയാക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ഇതേ ട്രെയിനില്‍ അഹ്മദിനെ കയറ്റി ഇദ്ദേഹത്തിന്റെ വീടിന് മുന്നില്‍കൊണ്ടുവിടാനും ലോകോപൈലറ്റ് തയ്യാറായി.
അഹ്മദിന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. ലോകോപൈലറ്റും മറ്റു ജീവനക്കാരും അഹ്മദിന്റെ പ്രവര്‍ത്തനത്തെ മുക്തകണ്ഠം പ്രശംസിച്ചു. എരിയാല്‍ സിപിസിആര്‍ഐയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് അഹമദ്.
Next Story

RELATED STORIES

Share it