അഹ്മദാബാദില്‍ ഷാരൂഖ് ഖാന്റെ കാറിന് നേരെ കല്ലേറ്
BY swapna en14 Feb 2016 10:15 AM GMT
X
swapna en14 Feb 2016 10:15 AM GMT
[related]
അഹ്മദാബാദ്:റെയ്സ് സിനിമയുടെ ഷൂട്ടിങിനായി ഗുജാറത്തിലുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാറിന് നേരെ കല്ലേറ്. അഹ്മദാബാദില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ കാറിന് നേരെ ഇന്ന് രാവിലെയാണ് കല്ലേറുണ്ടായത് . ഷാരുഖ് ഈ സമയം കാറില്‍ ഇല്ലായിരുന്നു. അഞ്ജാതരായ യുവാക്കളാണ് കാറിന് കല്ലേറ് നടത്തിയത്. 2016ലെ ഷാരൂഖിന്റെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് റെയ്സ്. ഇതിന്റെ ഷൂട്ടിങ് ഭൂരിഭാഗവും ഗുജറാത്തിലാണ് നടക്കുന്നത്. നേരത്തെ തന്നെ സിനിമയുടെ ഷൂട്ടിങിന് വിഎച്ച്പി ഭീഷണിയുണ്ടായിരുന്നു. ഷൂട്ടിങ് നടത്തരുതെന്നാവാശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വിഎച്ച്പി കത്ത് നല്‍കിയിരുന്നു. ഷൂട്ടിങ് സ്ഥലത്ത് പ്രതിഷേധപ്രകടനവും നടന്നിരുന്നു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഷാരൂഖ് ബിജെപിയുടെയും പോഷകസംഘടനകളുടെയും എതിര്‍പ്പിന് പാത്രമായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT