Flash News

അഹദ് തമീമിയുടെ വിചാരണ ഈയാഴ്ച ആരംഭിക്കും

അഹദ് തമീമിയുടെ വിചാരണ ഈയാഴ്ച ആരംഭിക്കും
X
നബി സാലിഹ്: സൈനികരുടെ മുഖത്തടിച്ചു എന്ന് ആരോപിച്ച് ഇസ്രായേല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച 16കാരിയായ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയുടെ വിചാരണ സൈനിക കോടതിയില്‍ ഈയാഴ്ച ആരംഭിക്കും.



ഇസ്രായല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പിന്റെ പ്രതീകമായാണ് അഹദ് തമീമിയെ ഫലസ്തീനികള്‍ കാണുന്നത്. നേരത്തെ തമീമിക്ക് സൈനിക കോടതി ജാമ്യം നിഷേധിച്ചു.വിചാരണ കഴിയുംവരെ തമീമി ജയിലില്‍ കഴിയണമെന്നും സൈനികകോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. തമീമിയുടെ മാതാവിനും ജാമ്യം നിഷേധിച്ചിട്ടുണ്ട്്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണതമീമിയെ പോലിസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 19നാണ് അഹദ് തമീമിയെയും മാതാവ് നുറൈമാനെയും ബന്ധുവായ നൗറിനെയും സൈന്യം അറസ്റ്റ് ചെയ്തത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നബി സാലിഹിലെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചുകയറി മൂവരെയും പിടികൂടുകയായിരുന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത 300ലധികം ഫലസ്തീനി കുട്ടികള്‍ ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ട്്.
Next Story

RELATED STORIES

Share it