Flash News

അഹദ് തമീമിക്കെതിരേ ഇസ്രായേല്‍ 12 കുറ്റങ്ങള്‍ ചുമത്തി

ബത്‌ലഹേം: 16 വയസ്സുകാരിയായ ഫലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്കെതിരേ ഇസ്രായേല്‍ 12 കുറ്റങ്ങള്‍ ചുമത്തി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനികരെ അഹദ് തമീമി അടിക്കുകയും തൊഴിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19നാണ് അഹദിനെ നബി സാലിഹില്‍ നിന്നും ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
അഹദ് തമീമിയുടെ ബന്ധുവായ ബാലന്റെ മുഖത്തേക്ക് സൈന്യം വളരെ അടുത്ത് നിന്ന് റബര്‍ ബുള്ളറ്റ് ഉതിര്‍ത്തതിനു പിന്നാലെയായിരുന്നു സംഭവം. വെടിയേറ്റ കുട്ടി 72 മണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു. സൈന്യത്തെ ആക്രമിച്ചു, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് അഹദിനെതിരേ ചുമത്തിയിരിക്കുന്നത്.
അഹദിന്റെ അറസ്റ്റിനു പിന്നാലെ മാതാവ് നുറൈമാനെയും മറ്റൊരു ബന്ധു നൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. നബി സാലിഹില്‍ ഇസ്രായേല്‍വിരുദ്ധ സമരങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കുന്ന  പ്രധാനികളാണ് തമിമി കടുംബം. അഹദ് ആദ്യമായാണ് അറസ്റ്റിലാവുന്നത്. എന്നാല്‍, മാതാവിനെ നേരത്തെ അഞ്ചുതവണ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഫലസ്തീനിലെ അയ്ദ അഭയാര്‍ഥി ക്യാംപില്‍ നിന്നു മറ്റൊരു സാമൂഹിക പ്രവര്‍ത്തകനെയും സൈന്യം അറസ്റ്റ് ചെയതിരുന്നു.
Next Story

RELATED STORIES

Share it