അസൗകര്യങ്ങള്‍ക്കിടയിലും മലപ്പുറത്തിന്റെ ഏറുകാരന്‍ ദേശീയ മീറ്റിന് യോഗ്യത നേടി

കോഴിക്കോട്: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന സ്‌കുൡലെ പരിമിതമായ കായിക സംവിധാനങ്ങളോട് മല്ലടിച്ച് നേടിയ മലപ്പുറം താരത്തിന്റ മികവില്‍ ജില്ലക്ക് ആദ്യ സ്വര്‍ണം. മലപ്പുറം ജില്ലയിലെ പൂക്കളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ 10-ാംക്ലാസുകാരന്‍ പി റബീഹ് ആണ് ജൂനിയര്‍ ബോയ്‌സ് ഡിസ്‌കസില്‍ സ്വര്‍ണവും ഒപ്പം ദേശീയ മീറ്റിനുള്ള ടിക്കറ്റും കരസ്ഥമാക്കിയത്. പത്തരമാറ്റിന്റെ സ്വര്‍ണത്തിളത്തിനൊപ്പം ദേശീയ മീറ്റിനുള്ള യോഗ്യതയും നേടിയതാണ് ഇന്നലെ കായികമേളയില്‍ താരത്തെ ശ്രദ്ധേയമാക്കിയത്.
44.90 മീറ്റര്‍ ദൂരത്തിലാണ് ഈ 1.89 മീറ്റര്‍ ഉയരക്കാരന്‍ ഡിസ്‌കസ് പറത്തിയത്. എതിരാളികള്‍ മുഴുവനും പിഴവുകള്‍ വരുത്തിയപ്പോള്‍ ്അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു റബീഹിന്റെ പ്രകടനം. കഴിഞ്ഞ തവണത്തെ പൈക്ക ദേശീയ ഗെയിംസില്‍ വെങ്കലം നേടിയ റബീഹ് അവിചാരിതമായാണ് ത്രോ വിഭാഗത്തിലേക്കെത്തുന്നത്.
8-ാം ക്ലാസുവരെ ഹൈജംപിലും ഫുട്‌ബോളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് തുടര്‍ച്ചയായി പരിക്കുകള്‍ വേട്ടയാടുന്നത്. ഇതോടെ ഡിസ്‌കസ്, ജാവലിന്‍, ഷോട്ട് പുട്ട് എന്നീ വിഭാഗത്തിലേക്ക് കായികാധ്യപകന്‍ ഒപി സാദിഖലി റബീഹിനെ മാറ്റി. തുടര്‍ന്ന് റബീഹിന്റെ നല്ലകാലവും ആരംഭിച്ചു. ജില്ലയില്‍ ഇത്തവണ മുന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് റബീഹ് കോഴിക്കോട്ടെത്തിയത്.
2012ലും 2013ലും ദേശീയ ജൂനിയര്‍ മീറ്റിലെത്തിയ റബീഹ് കഴിഞ്ഞ വര്‍ഷത്തെ പൈക്ക ഗെയിംസില്‍ വെങ്കലം നേടി. ഇൗ നേട്ടങ്ങളുടെ തുടര്‍ച്ചയാവാം ഇത്തവണ ദേശീയ സ്‌കുള്‍ മീറ്റിന് യോഗ്യത നേടിയതെന്നാണ് റബീഹ് പറയുന്നത്. കായികാധ്യാപകന്റെ വര്‍ഷങ്ങളായുള്ള പിന്തുണയുടെ തേരിലേറിയുള്ള റബീഹിന്റെ പ്രകടനത്തിന് പിതാവ് സിദ്ദിഖിന്റെ കായിക ഭ്രാന്തും കൂട്ടിനുണ്ടായിരുന്നു.
മകനുള്ള ഒരു ആവശ്യങ്ങള്‍ക്ക് ഒരു കുറവും വരുത്തരുതെന്ന വിദേശത്തുള്ള പിതാവിന്റെ പ്രഖ്യാപനം അക്ഷരം പ്രതി സാക്ഷാത്കരിച്ച മൂടിലാണ് സാദിഖലി. എന്നാല്‍ പരിശീലനത്തിനുളള ഗ്രൗണ്ട് മാത്രം ഈ അത്‌ലറ്റിക്‌സിനെ സ്‌നേഹിക്കുന്ന പുക്കളത്തൂര്‍കാര്‍േേക്കാ പിതാവിനോ നല്‍കാനായിട്ടില്ല. ഇതിനായി ജില്ലാധികൃതരും കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് നഗ്നമായ സത്യം.
Next Story

RELATED STORIES

Share it